ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (റൂസ) സംസ്ഥാന കാര്യാലയത്തില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഒരു ഒഴിവുണ്ട്. സയന്‍സ്/സോഷ്യല്‍ സയന്‍സ്/എന്‍ജിനിയറിങ് ടെക്നോളജി/മാനേജ്മെന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലുള്ള ബിരുദം ആണ് യോഗ്യത. പ്രായം 22 നും 40 നും മദ്ധ്യേ. സര്‍ക്കാരിലോ/സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ പ്രോജക്ടുകളിലോ സമാന തസ്തികയിലോ സമാന യോഗ്യതയുള്ള മറ്റു തസ്തികകളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 32,000 രൂപ പ്രതിമാസം വേതനം ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 10 ന് തിരുവനന്തപുരം പാളയം ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന റൂസ സംസ്ഥാന കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിനായി ഹാജരാകണം. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്റര്‍വ്യൂ.