ഡയാലിസിസ് രോഗികൾക്ക് സാന്ത്വന സ്പർശമൊരുക്കുകയാണ് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്‌. ബ്ലോക്കിന് കീഴിലെ തോളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് നിർധനരായ രോഗികൾക്ക് ഡയാലിസിസ് നടത്തുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തിയും എം പി, എം എൽ എ ഫണ്ട്‌ ഉപയോഗിച്ചുമാണ് ഡയാലിസിസ് യുണിറ്റ് നടത്തുന്നത്.ഇതിന് പുറമെ നിലവിലുള്ള ഡയാലിസിസ് യുണിറ്റിൽ ഒരു ഷിഫ്റ്റ്‌ കൂടി ആരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത്‌ തീരുമാനിച്ചു. ഡിസംബർ ഒന്ന് മുതലാണ് ഷിഫ്റ്റ്‌ ആരംഭിച്ചത്. ഷിഫ്റ്റ്‌ ആരംഭിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോതി ജോസഫ് നിർവഹിച്ചു.