തിരുവനന്തപുരം പൂജപ്പുരയിലെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഗവേഷണ തല്പരരായ കേരളത്തിലെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജ്/ മെഡിക്കൽകോളേജ്, ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പോളിടെക്‌നിക്ക് കോളേജ് എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാർത്ഥികൾക്കും ഇതേ വിഷയത്തിൽ പ്രോജക്ട് ചെയ്യുന്നതിനാവശ്യമായ ധനസഹായത്തിന് അപേക്ഷിക്കാം.
മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ 16നകം ലഭിക്കണം.  വിശദവിവരങ്ങളും അപേക്ഷാഫോമും  www.ceds.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 8289827857.