കോവിഡ് മരണം മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ട് ഡീറ്റെയില്‍സ് ഉള്‍പ്പെടെ ലഭ്യമാക്കിയവര്‍ക്ക് നാലു ദിവസത്തിനുള്ളില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാര്‍ ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപയും ഇതിനുപുറമേ മാസത്തില്‍ 2000 രൂപവീതം 18 വയസുവരെയും അക്കൗണ്ടില്‍ ലഭ്യമാക്കും. നിലവിലുള്ള കണക്കുകള്‍പ്രകാരം സംസ്ഥാനത്തൊട്ടാകെ 96 കുട്ടികളാണ് കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ടതായി ഉള്ളതെന്നും മന്ത്രി പറഞ്ഞു.