ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദൂരികരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എം.എസ്.എം.ഇ ക്ലിനിക്ക് ആരംഭിക്കുന്നതിന് പാനലിലേക്ക് വിവിധ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

ബാങ്കിംഗ്- ദേശസാല്‍കൃത/ സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. വിരമിച്ചവരെയും പരിഗണിക്കും.

ജി.എസ്.ടി. – അംഗീകൃത ജി.എസ്.ടി. പ്രാക്ടീഷണര്‍.

അനുമതികളും ലൈസന്‍സുകളും – വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ.യില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണം, കെ.എസ്.ഇ.ബി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് & ബോയിലേഴ്‌സ്, വനം വകുപ്പുകളില്‍ നിന്നും ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. വിരമിച്ചവരെയും പരിഗണിക്കും.

ടെക്‌നോളജി – ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞനായി രണ്ട് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇന്ത്യയിലെ എന്‍ജീനിയറിംഗ് കോളേജുകളില്‍ അധ്യാപകനായി രണ്ട് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം.

മാര്‍ക്കറ്റിംഗ് -മാര്‍ക്കറ്റിംഗില്‍ എം.ബി.എ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവൃത്തി പരിചയം.

നിയമം- അംഗീകൃത നിയമബിരുദം. കമ്പനി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പരിചയം.

എക്‌സ്‌പോര്‍ട്ട് – ഈ മേഖലയില്‍ പരിചയമുള്ള വ്യക്തികള്‍. എക്‌സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത പരിചയം.

ഡി.പി.ആര്‍ തയ്യാറാക്കല്‍ – ചാര്‍ട്ടേഡ് അക്കൗണ്ടന്റ് /ഡി.പി.ആര്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യം

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും, യോഗ്യത/ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 10 നകം ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന് പുറകുവശം, പാലക്കാട് -678001 എന്ന വിലാസത്തില്‍ അപേക്ഷ ലഭ്യമാക്കണം. കവറിന് പുറത്ത് ‘എം.എസ്.എം.ഇ. ക്ലിനിക്ക് പാനലിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0491 2505385, 2505408.