പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസും(ആരോഗ്യം) ആരോഗ്യ കേരളവും ചേര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘സാംക്രമിക രോഗങ്ങള്‍’ എന്ന വിഷയത്തില്‍ ഡിസംബര്‍ 17 ന് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളില്‍ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.

നോമിനേറ്റ് ചെയ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ iecwingpkd@gmail.com ല്‍ ഡിസംബര്‍ 10 നകം അയക്കണം. മത്സരവേദി പിന്നീട് അറിയിക്കും. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 9446381289, 9567772462, 9846942373.