ആലപ്പുഴ: കണ്ടിയൂര്‍ ക്ഷേത്രം- ഫയര്‍ സ്റ്റേഷന്‍- ഗണപതി ക്ഷേത്രം റോഡ് നവീകരണത്തിന് തുടക്കമായി. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് 1600 മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും ബി.എം.ബി.സി നിലവാരത്തില്‍ നവീകരണം നടത്തുന്നത്. നൂതന രീതിയിലുള്ള റോഡ് മാര്‍ക്കിംഗ്, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയും പുതിയ റോഡില്‍ ഉണ്ടാകും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്തി.
