കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ പിറയാർ ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ പുതിയ ക്ലാസ് മുറിയും കമ്പ്യൂട്ടർ ലാബും നിർമിക്കുന്നു. എം.എൽ.എ. ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോൺ മൂലക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്തംഗങ്ങളായ പി.ജി.സുരേഷ്, സനിൽ കുമാർ, ഹെഡ്മിസ്ട്രസ് എസ്. ശ്രീകല, പി.ടി.എ. പ്രസിഡന്റ് പി.എ. ബിജു എന്നിവർ പങ്കെടുത്തു.