169 പേർക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 3) 130 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 7 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 121 പേർ, ആരോഗ്യ പ്രവർത്തകരായ 2 പേർ
എന്നിവർ ഉൾപ്പെടും.169 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 2778 പരിശോധന നടത്തിയതിലാണ് 130 പേർക്ക് രോഗം സ്ഥിരീകരിച്ചത്.4.67 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 685 ആയി.