തൃശൂര്‍ : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട്റീച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളേജിൽകോവിഡ് 19 നെതിരെ തുടരേണ്ട ജാഗ്രത എന്ന വിഷയത്തിൽ  ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മേനാച്ചേരി ഹാളിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം  കോളേജ് പ്രിൻസിപ്പൽ റവ.ഡോ.മാർട്ടിൻ കെ എ നിർവഹിച്ചു.
തൃശൂർ ജില്ലാ നാഷണൽ ഹെൽത്ത്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.യു ആർ രാഹുൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളുമായും സംവദിച്ച അദ്ദേഹം കോവിഡ്, ഒമിക്രോൺ എന്നിവയെക്കുറിച്ചുള്ള സംശയ നിവാരണം നടത്തി. കോവിഡ് തടയേണ്ട മാർഗങ്ങൾ, വാക്‌സിനേഷന്റെ പ്രാധാന്യം, യുവാക്കൾ എന്ന നിലയിൽ വിദ്യാർത്ഥികൾ സമൂഹത്തിൽ കോവിഡിനെതിരെ നടത്തേണ്ട ഇടപെടലുകൾ എന്നിവയെക്കുറിച്ച് പ്രതിപാദിച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരണമെന്നും, ജനങ്ങൾക്ക് ശരിയായ വിവരങ്ങൾ നൽകി ബോധവൽക്കരണം നടത്തണമെന്നും വിദ്യാർത്ഥികൾക്ക് ആഹ്വാനം നൽകി. കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിഞ്ചു സി ജേക്കബ് വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. പൊതുവിജ്ഞാനം ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കോവിഡ് സംബന്ധമായ ഹ്രസ്വ ചിത്രം ട്രിപ്പ്‌ -21ചടങ്ങിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ ഫീൽഡ് ഔട്ട്റീച് ബ്യൂറോ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ഡോ.മിജോയ് ജോസ്, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.