കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ 2021-22 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഡിസംബര്‍ 20നകം അപേക്ഷിക്കണം. പ്രായപരിധി 30 വയസ്സ്. കോഴ്സില്‍ പ്രിന്റ് മീഡിയജേണലിസം, മൊബൈല്‍ജേണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്സിനോടൊപ്പം ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.