സംരംഭകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രം 40 അംഗ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു. ബാങ്കിങ്, ജി.എസ്.ടി, അനുമതികളും ലൈസന്‍സുകളും, ടെക്നോളജി, മാര്‍ക്കറ്റിങ്, നിയമം, എക്സ്പോര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണ് പാനല്‍ രൂപീകരണം. ഇതിനായി അപേക്ഷ ക്ഷണിച്ചു. ഒരു സിറ്റിങിന് 500/ രൂപ നിരക്കില്‍ വേതനത്തോടു കൂടിയാണ് നിയമനം. അംഗങ്ങള്‍ അതാതു മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. പാനലിലേക്കു മേല്‍ പറഞ്ഞ മേഖലകളിലെ സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഡിസംബര്‍ 10നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0483 2737405, 2734812.