ജില്ലാപഞ്ചായത്തിന്റെയും ജില്ലാമണ്ണുപരിശോധന ലാബോറട്ടറിയുടെയും നേതൃത്വത്തില്‍ ലോക മണ്ണ് ദിനാഘോഷവും ‘പൊന്നാണ് മണ്ണ്’ ജില്ലാതല കര്‍ഷക സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സറീന ഹസീബ് അധ്യക്ഷയായി. മണ്ണ് സംരക്ഷണത്തിന്റെയും പരിശോധനയുടെയും പ്രാധാന്യവും അവബോധവും കര്‍ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മണ്ണുപരിശോധന ലാബോറട്ടറി അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് വി.സി സുബ്രഹ്‌മണ്യന്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ഡി. ആനന്ദബോസ്, സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയിലെ കൃഷി ഓഫീസര്‍ സി.നിമിഷ എന്നിവര്‍ പരിശോധന-മണ്ണ് സംരക്ഷണം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണ് പരിശോധനാ ക്യാമ്പും, കാര്‍ഷിക പ്രദര്‍ശനവും നടന്നു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സറീന ഹസീബ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നസീബ ഹസീസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി. അബ്ദുറഹിമാന്‍, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, ഫൈസല്‍ എടശ്ശേരി, ടി.പി.എം. ബഷീര്‍, ശ്രീദേവി പ്രാക്കുന്ന്, അഡ്വ. പി.വി മനാഫ്, യാസിന്‍ അരിമ്പ്ര, സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് കെ.മോളി ശശികല എന്നിവര്‍ സംസാരിച്ചു.