പാലക്കാട് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ എസ്.എ.എസ് ഏജന്റായിരുന്ന എം. പ്രേമയുടെ ഏജന്സി, പ്രവര്ത്തനങ്ങളില് വീഴ്ചയുണ്ടായതിനെ തുടര്ന്ന് ജില്ലാ കലക്ടറുടെ നടപടിക്രമം പ്രകാരം റദ്ദ് ചെയ്തതാണ്. ഈ സാഹചര്യത്തില് എം. പ്രേമയുടെ ഏജന്സി പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള പരാതികളുണ്ടെങ്കില് ഡെപ്യൂട്ടി ഡയറക്ടര്, ദേശീയ സമ്പാദ്യ പദ്ധതി, പാലക്കാട് വിലാസത്തില് അറിയിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. ഫോണ്: 0491-2505920.