അനെര്‍ട്ട് മുഖാന്തിരം നടപ്പാക്കുന്ന സൗരോര്‍ജവത്ക്കരണ പദ്ധതികളായ സൗരതേജസ് ( മേല്‍ക്കൂര സൗരോര്‍ജവത്ക്കരണം), പി.എം – കെ.യു.എസ്.യു.എം. സ്‌കീം (കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പാമ്പുകളുടെ സൗരോര്‍ജവത്ക്കരണം) എന്നിവയുടെ സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ നാളെ (ഡിസംബര്‍ ഏഴ്) ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിലും ഡിസംബര്‍ എട്ടിന് കോങ്ങാട് ബസ് സ്റ്റാന്‍ഡിലും നടത്തും.

സൗര തേജസ് സ്‌കീമിന് 1225 രൂപയും പി.എം- കെ.യു.എസ്.യു.എം സ്‌കീമിന് 521 രൂപയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. താത്പമുള്ളവര്‍ അന്നേദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറ് വരെ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അനെര്‍ട്ട് ജില്ലാ ഓഫീസ്, ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ എതിര്‍വശം പാലക്കാട് വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0491 2504182.