ആസാദി കാ അമൃത് മഹോത്സവ്: വിജയികള്‍ക്ക് സമ്മാന വിതരണവും
അനുമോദനവും

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ല പഞ്ചായത്തും മുസിരിസ് പൈതൃക പദ്ധതിയും ചേര്‍ന്ന് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് അനുമോദനവും സമ്മാനവിതരണവും നടത്തി. തൃശൂര്‍ മാര്‍ത്തോമ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി. വി. മദനമോഹനന്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഡി. ശ്രീജ, ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ വി. എം. കരീം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ പി. എ. മുഹമ്മദ് സിദ്ദിഖ്, കൊടുങ്ങല്ലൂര്‍ എ ഇ ഒ എം വി ദിനകരന്‍, പി ടി എ പ്രസിഡന്റ് കെ. ജയകുമാര്‍, ജില്ലാ സാമൂഹ്യ ശാസ്ത്രം ക്ലബ് കണ്‍വീനര്‍ കെ പി സജയന്‍, ഈസ്റ്റ് ഉപജില്ലാ കണ്‍വീനര്‍ മജുഷ് എല്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല മത്സര ഫലങ്ങള്‍

ചിത്രരചന (എല്‍പി)
ഒന്നാം സ്ഥാനം:
റൂഫസ് ആന്റണി ജോണ്‍ ടി., സെന്റ്. തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍, ബ്രഹ്‌മകുളം (ചാവക്കാട്)
രണ്ടാം സ്ഥാനം:
നന്ദികേശവ് കെ. എസ്., എസ്. എന്‍. വി. യു. പി. എസ്., മൂലംകുടം (ചാലക്കുടി)
മൂന്നാം സ്ഥാനം:
അതുല്‍കൃഷ്ണ എ. എസ്., സെന്റ് തോമസ് എല്‍. പി. എസ്., അമ്പഴക്കാട് (മാള)
ജീവചരിത്ര കുറിപ്പ് (യുപി)
ഒന്നാം സ്ഥാനം:
ധനലക്ഷ്മി എം. സി., എസ്. സി. ജി.എച്ച്. എസ്, കോട്ടക്കല്‍ (മാള)
രണ്ടാം സ്ഥാനം:ബേസില്‍ ഷിബി, സെന്റ് പയസ് ടെന്‍ത് യു. പി. എസ്. വടക്കാഞ്ചേരി (വടക്കാഞ്ചേരി)
മൂന്നാം സ്ഥാനം:
ശ്രീനന്ദ, വാണിവിലാസം യു. പി. എസ്. പാടൂര്‍ (മുല്ലശ്ശേരി)പ്രസംഗം (എച്ച് എസ്)
ഒന്നാം സ്ഥാനം: റോസ് മേരി ജോണ്‍ ടി., സെന്റ്. തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍, ബ്രഹ്‌മകുളം (ചാവക്കാട്)രണ്ടാം സ്ഥാനം: അഫീഫ ലത്തീഫ് പി. എ., ദീപ്തി ഹൈസ്‌കൂള്‍, തലോര്‍ (ചേര്‍പ്)മൂന്നാം സ്ഥാനം:ജിതിന്‍ കുര്യാക്കോസ്, സെന്റ്. ജോസഫ് എച്ച്. എസ്. പങ്ങാരപ്പിള്ളി (വടക്കാഞ്ചേരി)പ്രബന്ധരചന (എസ് എസ് എസ്) ഒന്നാം സ്ഥാനം: സന എം. എഫ്., എം. ആര്‍. ആര്‍. എം. എച്ച് എസ്. എസ്. ചാവക്കാട് (ചാവക്കാട്)രണ്ടാം സ്ഥാനം: ദേവിക പി. ഡി., സി. ജെ. എം. അസംഷന്‍ എച്ച് എസ്. എസ്., വരന്തരപ്പിളളി (ചേര്‍പ്)മൂന്നാം സ്ഥാനം:ആന്‍ജെലിന്‍ റോണി, എസ്. എന്‍. എച്ച് എസ്. എസ്, ഇരിഞ്ഞാലക്കുട (ഇരിഞ്ഞാലക്കുട)