ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാർ ഡാമിൽ നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 2401 (05.00pm) 06/12/2021 അടിയാണ്.