ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികളുടെ തുടര്‍ പരിപാലനം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.

ഡിസംബര്‍ അവസാനത്തോടെ അടുത്ത അവലോകന യോഗം ചേരാനും തീരുമാനിച്ചു.
ആസൂത്രണ സമിതി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി പി. വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.