കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 524പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 194 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 36 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍
കൊട്ടാരക്കര- ഏഴ്, കരുനാഗപ്പള്ളി -അഞ്ച്, പുനലൂർ- നാല്, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ചവറ, പത്തനാപുരം എന്നിവിടങ്ങളിൽ ഒൻപത് വീതവും അഞ്ചൽ, തലവൂർ പ്രദേശങ്ങളിൽ എട്ട് വീതവും കല്ലുവാതുക്കൽ, ചാത്തന്നൂർ ഭാഗങ്ങളിൽ ഏഴ് വീതവും തഴവ, പൂതക്കുളം എന്നിവിടങ്ങളിൽ ആറ് വീതവും അലയമൺ, ഇട്ടിവ, ഉമ്മന്നൂർ, ക്ലാപ്പന, മേലില പ്രദേശങ്ങളിൽ അഞ്ച് വീതവും മൈലം നാല്, ഏരൂർ, ഓച്ചിറ, തൃക്കോവിൽവട്ടം, പവിത്രേശ്വരം, മയ്യനാട് ഭാഗങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതർ. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.