കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വേലാശ്വരം ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മൂന്ന് ക്ലാസ് മുറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അധ്യക്ഷയായി. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍ മുഖ്യാതിഥിയായിരുന്നു.

കാഞ്ഞങ്ങാട് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. മധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. ദാമോദരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് വി.രജിത, എ.തമ്പാന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി. പി. ജയന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ് എ.ഗംഗാധരന്‍ സ്വാഗതവും പ്രഥമാധ്യാപകന്‍ സി.പി. വി വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു