ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക ഒഴിവ്

കാസര്‍കോട് വിദ്യാനഗറിലെ കാഴ്ച പരിമിതരുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. യോഗ്യത ബി.പി.എഡ്. തത്തുല്യം, കാഴ്ച പരിമിതരെ പരിശീലിപ്പിക്കുന്ന സഞ്ചാര പരിശീലന കോഴ്‌സ് ഉളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണം. ഫോണ്‍: 04994 255128, 9846162180.


വാര്‍ഡന്‍, മെയില്‍ ഗൈഡ് ഒഴിവ്

കാസര്‍കോട് വിദ്യാനഗറിലെ കാഴ്ച പരിമിതരുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പുരുഷ വാര്‍ഡന്‍, സ്ത്രീ വാര്‍ഡന്‍, പുരുഷ ഗൈഡ് തസ്തികകളില്‍ ഒരോ ഒഴിവ് വീതമുണ്ട്. പത്താംതരമാണ് യോഗ്യത. സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ്, ഫസ്റ്റ് എയിഡ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. അഭിമുഖം ഡിസംബര്‍ എട്ടിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍: 04994 255128, 9846162180.


അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒഴിവ്

പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒരു ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 15 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. സിവില്‍ എഞ്ചിനീയറിംഗ് ബിരുദം, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുളളവരെയും പരിഗണിക്കും.