ഹൊസ്ദുര്‍ഗ്ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് ഹയര്‍ സെക്കന്ററി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഏകദിന പരിശീലനം നടന്നു. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, വാഷ്‌റൂം ക്ലീനര്‍, ഡിറ്റര്‍ജന്റ്, ഫിനോയില്‍ എന്നീ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, ബോട്ടലിങ്ങ്, ലേബലിങ്ങ,് മാര്‍ക്കറ്റിങ്ങ് തുടങ്ങിയ കാര്യങ്ങളിലാണ് സ്വദേശി ജില്ലാ സെക്രട്ടറി കെ.കെ.നാരായണന്റെ നേതൃത്വത്തില്‍ പരിശീലനം നടന്നത്.

പരിശീലന പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ജില്ലാ സെക്രട്ടറി വി.വി മനോജ് കുമാര്‍ ജയരാജ്.ഡി. ഒ.സി .ടി.ഇ സുധാമണി ശശീന്ദ്രന്‍ മടിക്കൈ, സ്‌കൗട്ട് മാസ്റ്റര്‍ കെ.വി.രവീന്ദ്രന്‍, ഗൈഡ് കൃപ്റ്റന്‍ എം ഗീത , കെ.കെ. പിഷാരടി, കെ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. നാല്പതിനായിരത്തോളം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് 16 ഗൈഡ്സും 16 സ്‌കൗട്ട്‌സും ചേര്‍ന്ന് ശില്‍പ്പശാലയില്‍ നിര്‍മ്മിച്ചത്.