ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സുകളും ആരംഭിച്ചു.

മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ അറിയിക്കാം

പൊതുജനങ്ങള്‍ക്ക് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനായി എക്സൈസ് വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറിലും മറ്റ് ഓഫീസുകളുടെ ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 155358 , കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫീസ് 04994-256728, കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 04994-255332, ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0467-2204125, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്, ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് 04994-257060, നീലേശ്വരം റേഞ്ച് 0467-2283174, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ – 0467-2245100, ഹോസ്ദുര്‍ഗ് റേഞ്ച് 0467-2204533, നീലേശ്വരം എക്സൈസ് സര്‍ക്കിള്‍ ഓഫീസ് 0467-2283174, കാസര്‍കോട് റേഞ്ച് 04994-257541, കുമ്പള റേഞ്ച് 04998-213837, ബന്തടുക്ക റേഞ്ച് 04994-205364, ബദിയഡുക്ക റേഞ്ച് 04994-261950, മഞ്ചേശ്വരം റേഞ്ച് 04998-273800.