വിട്ടുപോയ ഓഫീസുകള്‍ ഉള്‍പ്പെടുത്തണം

‘എന്റെ ജില്ല’ മൊബൈല്‍ ആപ്പില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ വിവരശേഖരണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയതാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ്. ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് വിട്ടുപോയ ജില്ലയിലെ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല ജില്ലാതല ഓഫീസ് മേധാവികള്‍ ഡിസംബര്‍ 10 നകം കലക്ടറേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി ബന്ധപ്പെട്ട് അവരവരുടെ കീഴിലുള്ള എല്ലാ ഓഫീസുകളും ഉള്‍പ്പെടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നോഡല്‍ ഓഫീസര്‍ പാലക്കാട് സബ് കലക്ടര്‍ അറിയിച്ചു. പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പിലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും വിളിക്കാനും കഴിയും. കൂടാതെ, അനുഭവങ്ങള്‍, അവലോകനങ്ങള്‍ എന്നിവ രേഖപ്പെടുത്താനും അവസരമുണ്ട്.