ജില്ലാ സൈനീക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ആചരിച്ചു. എ.ഡി.എമ്മിന്റെ ചേംബറില്‍ എ.ഡി.എം എന്‍.എം മെഹറലി എന്‍.സി.സി കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ചു പതാക വിതരണം ഉദ്ഘാടനം ചെയ്തു. സായുധസേന പതാകദിന നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന നല്‍കണമെന്ന് എ.ഡി.എം ആവശ്യപ്പെട്ടു. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ധീരജവാന്‍മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനും അവരുടെ കുടുംബാംഗങ്ങളോടും പൂര്‍വ സൈനീകരോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുളള ദിനമായാണ് സായുധ സേനാ പതാക ദിനം ആചരിക്കുന്നത്. പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.എം പുരുഷോത്തമന്‍, വിമുക്തഭടന്‍മാര്‍, എന്‍.സി.സി, കേഡറ്റുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
