സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി ‘പഠ്‌ന ലിഖ്‌ന അഭിയാന്‍’ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ഇരുട്ട്കുത്തി പട്ടികവര്‍ഗ കോളനിയിലെ ചണ്ണ, വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ മുദിയം ബീച്ചിലെ സിദ്ധീഖ്, മൂര്‍ക്കനാട് പഞ്ചായത്തിലെ കൂമുള്ളിക്കളം പട്ടികജാതി കോളനിയിലെ കാളി എന്നിവര്‍ക്ക് സാക്ഷരതാമിഷന്റെ സാക്ഷരതാ പാഠാവലി നല്‍കിയാണ് പ്രസിഡന്റ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ നസീബ അസീസ്, സറീന ഹസീബ്, എന്‍.എ കരീം, ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ്, കെ.മൊയ്തീന്‍ കുട്ടി, പ്രേരക്മരായ കെ. പി.ഉമ്മുഹബിബ, സി.വി അശ്വതി, കെ.കെ ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു
