എടവണ്ണക്കടവ് (സീതിഹാജി) പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 13 മുതല്‍ 21 വരെ ബ്രിഡ്ജ് ഇന്‍സ്‌പെക്ഷന്‍ വെഹിക്കിള്‍ പരിശോധന നടത്തുന്നതിനാല്‍ ആ ദിവസങ്ങളില്‍ എടവണ്ണയില്‍ നിന്നും ഒതായി വഴി ചാത്തല്ലൂര്‍ അരീക്കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. എടവണ്ണ, നിലമ്പൂരില്‍ നിന്നും ഒതായി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എടവണ്ണ അരീക്കോട് മൂര്‍ക്കനാട് വഴിയോ മമ്പാട് ഓടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയോ തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
