ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രശ്‌നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ചായിരുന്നു വെബിനാർ. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു വെബിനാർ ഉത്ഘാടനം ചെയ്തു. വെബിനാറിനോടനുബന്ധിച്ച് ലഖ്‌നൗ സെൻട്രൽ സോയിൽ സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. സഞ്ജയ് അറോറ, പ്രമുഖ മണ്ണു ശാസ്ത്രജ്ഞ ഡോ.കെ.സി. മനോരമത്തമ്പാട്ടി എന്നിവർ പ്രഭാഷണം നടത്തി. വെളളായണി കാർഷിക കോളേജിലെ ഡീൻ ഡോ. എ അനിൽകുമാർ, സോയിൽ സയൻസ് വിഭാഗം മേധാവി ഡോ. റാണി ബി, ഓർഗാനിക് അഗ്രിക്കൾച്ചർ വിഭാഗം മേധാവി ഡോ. അപർണ ബി, കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗവും ദക്ഷിണമേഖല പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, വെളളായണിയുടെ മേധാവിയുമായ ഡോ. റോയ് സ്റ്റീഫൻ, എ.ഐ.എൻ.പി ഓൺ പെസ്റ്റിസൈഡ് റെസിഡ്യൂസ് വെളളായണിമേധാവിയും ജനറൽ കൌൺസിൽ മെമ്പറുമായ ഡോ. തോമസ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.

സോയിൽ സയൻസ് ആന്റ് അഗ്രിക്കൾച്ചറൽ കെമിസ്ട്രി വിഭാഗംപുറത്തിറക്കിയ കംമ്പെന്റിയം ഓൺ സോയിൽ ഡേ സെലിബ്രേഷൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. ആർ ചന്ദ്രബാബു നിർവ്വഹിച്ചു. വെളളായണി കാർഷിക കോളേജ് സോയിൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ. കെ.സി. മനോരമത്തമ്പാട്ടിയുടെ പ്രോബ്ലം സോയിൽസ് കൺസ്ട്രയിന്റ്‌സ് ആൻഡ് മാനേജ്‌മെന്റ് എന്ന പുസ്തകത്തിന്റെ പ്രകാശനം വെളളായണി കാർഷിക കോളേജിലെ ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. എ. അനിൽകുമാർ നിർവ്വഹിച്ചു.

വെളളായണി കാർഷിക കോളേജ് സോയിൽ സയൻസ് വിഭാഗത്തിന്റെ ഭാഗമായ സോയിൽ ടെസ്റ്റിങ് ലാബിൽ നടത്തിയ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ കർഷകർക്കുളള സോയിൽ ഹെൽത്ത് കാർഡ് വിതരണവും, ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ കലാസാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. കോളേജ് അങ്കണത്തിൽ ശാസ്ത്ര പ്രദർശനവും സംഘടിപ്പിച്ചു.