കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 374 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 372 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 70 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ- 13, കരുനാഗപ്പള്ളി -10, കൊട്ടാരക്കര- ഒമ്പത്, പരവൂർ- അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കൽ- 13, തൊടിയൂർ, തഴവ, ചിതറ, കടയ്ക്കൽ എന്നിവിടങ്ങളിൽ 10 വീതവും ഓച്ചിറ, വെളിയം പ്രദേശങ്ങളിൽ ഒമ്പത് വീതവും മയ്യനാട്, പത്തനാപുരം, കുളക്കട, കരവാളൂർ ഭാഗങ്ങളിൽ എട്ട് വീതവും അഞ്ചൽ, ഏരൂർ, പവിത്രേശ്വരം, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഏഴ് വീതവും പേരയം, പനയം, കുളത്തൂപ്പുഴ, ഇളമ്പള്ളൂർ പ്രദേശങ്ങളിൽ ആറ് വീതവും ഇളമാട്, കുണ്ടറ, കൊറ്റങ്കര, ചിറക്കര, തലവൂർ, പിറവന്തൂർ, പെരിനാട് ഭാഗങ്ങളിൽ അഞ്ച് വീതവും പൂതക്കുളം, തേവലക്കര, തൃക്കോവിൽവട്ടം, ചവറ, എഴുകോൺ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ നാല് വീതവും അലയമൺ, ആദിച്ചനല്ലൂർ, ഇട്ടിവ, ഉമ്മന്നൂർ, തെക്കുംഭാഗം, പോരുവഴി, മേലില, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ മൂന്ന് വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.