സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന 2022 ജനുവരി ഒന്‍പതിന് ജില്ലയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തും. മത്സ്യതൊഴിലാളികള്‍ പരിശോധനാ ദിവസം രാവിലെ എട്ട് മുതല്‍ മത്സ്യബന്ധയാന, ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ്ബുക്ക്, യാനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്/ ലൈസന്‍സ്/ടി.ആര്‍ ഫൈവ് രസീത്, ഫിംസ് രജിസ്‌ട്രേഷന്‍, റേഷന്‍ കാര്‍ഡ് പുതിയ എഞ്ചിന്‍ ആണെങ്കില്‍ അതിന്റെ ഇന്‍വോയ്‌സ്, പഴയ എഞ്ചിന്‍ ആണെങ്കില്‍ പഴയ പെര്‍മിറ്റ് എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. പരിശോധന സമയം രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും. വിശദവിവരങ്ങള്‍ക്ക് അതത് മത്സ്യഭവനുകളുമായി ബന്ധപ്പെടണം.