മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ്ടുവാണ് യോഗ്യത. കോഴ്‌സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷനല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷയും വിശദ വിവരങ്ങളും www.srcc.in ല്‍ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിയന്‍ എഡ്യൂക്കേഷന്‍ ആന്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സി, എ.ബി.ജി ബില്‍ഡിങ്, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് എതിര്‍വശം, തിരൂര്‍, മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 8547356440,8606136139.