എരുവേശ്ശി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് കൊക്കമുള്ള് ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ ജോയ് ജോണ്‍ വിജയിച്ചു. കെ ജോയ് ജോണ്‍ 462 വോട്ടുകളാണ് നേടിയത്. ഭൂരിപക്ഷം 126. മറ്റ് സ്ഥാനാര്‍ഥികളുടെ പേര്, രാഷ്ട്രീയ പാര്‍ട്ടി, കിട്ടിയ വോട്ടുകളുടെ എണ്ണം എന്നിവ യഥാക്രമം: ലൂക്കോസ് തൊട്ടിയില്‍ -ഐഎന്‍സി-336, ജിമ്മി ജോസഫ് -ബിജെപി-35, കിസാന്‍ ജോസ്- എ എ പി -28. കുടിയാന്മല ഫാത്തിമ യുപി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 862 വോട്ടുകളാണ് പോള്‍ ചെയ്തത്.