പൊതുമരാമത്ത് വകുപ്പില്‍ 2013 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ നിയമനം ലഭിച്ച ഓഫീസ് അറ്റന്‍ഡന്റ്/ വാച്ച്മാന്‍മാരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഉചിതമാര്‍ഗ്ഗേന ലിസ്റ്റ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട അപ്പീല്‍ ഫോമില്‍ ഭരണവിഭാഗം ചീഫ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
