കൊല്ലം: കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര് രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 297 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പറേഷനില്‍ 52 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും പുനലൂർ- ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളിൽ ചവറ- 19, ശൂരനാട് വടക്ക്-12, കല്ലുവാതുക്കൽ-11, അലയമൺ-10, പത്തനാപുരം, ചിറക്കര, അഞ്ചൽ പ്രദേശങ്ങളിൽ എട്ട് വീതവും വെളിയം -ഏഴ്, മയ്യനാട്, പൂതക്കുളം, കുലശേഖരപുരം, ഓച്ചിറ ഭാഗങ്ങളിൽ ആറ് വീതവും ഇടമുളയ്ക്കൽ, ഉമ്മന്നൂർ, തെക്കുംഭാഗം എന്നിവിടങ്ങളിൽ അഞ്ച് വീതവും ശാസ്താംകോട്ട, മേലില, പിറവന്തൂർ, പന്മന, ചാത്തന്നൂർ, ചടയമംഗലം, കുളത്തൂപ്പുഴ, കരവാളൂർ പ്രദേശങ്ങളിൽ നാല് വീതവും ഇട്ടിവ, ഇളമ്പള്ളൂർ, കുളക്കട, ക്ലാപ്പന, ചിതറ, തഴവ, തേവലക്കര, വെട്ടിക്കവല ഭാഗങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.