ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം നാളെ (2021 ഡിസംബർ 11 ) രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കുത്തറ അധ്യക്ഷത വഹിക്കും.
കാർഷിക പ്രദർശനത്തിന്‍റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിക്കും.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി അനികുമാർ, കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ ജി.വി. റെജി, ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയേൽ, ജനപ്രതിനിധികളായ എൽ. മിനി, ബിന്ദു ഷിബു, ടി.കെ. സത്യാനന്ദൻ, ഷിജി, റാണി ജോർജ്, പി.ഡി. ഗഗാറിൻ, സിനി സാലസ്, ബെൻസി ജോസ്, മേരിക്കുഞ്ഞ്, കെ.കെ. ബീന, അമ്പിളി മുരളി, ചന്ദ്രദാസ്, ജാൻസി ബെന്നി, സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10ന് നടക്കുന്ന കാർഷിക സെമിനാറിൽ ഡോ. കലാവതി, ഡോ. ജോസഫ് രാജ് കുമാർ എന്നിവർ ക്ലാസ് നയിക്കും