തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 50 ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.ബി.എസ് ഡിഗ്രി, ടി.സി.എം.സി യുടെ സ്ഥിര രജിസ്ട്രേഷന്‍. പ്രതിമാസം 45,000 രൂപയാണ് (ഇന്‍കം ടാക്സ് ഉള്‍പ്പെടെ) വേതനം. നിയമനം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി 13ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ രാവിലെ 11 മുതല്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
