കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, കയര്‍ ബോര്‍ഡ് എന്നിവരുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) നടത്തിപ്പുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കെ.എസ്. എസ്.ഐ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. പുതുസംരംഭകരില്‍ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഇത്തരം സെമിനാറുകള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 2020-21 ല്‍പി. എം. ഇ.ജി. പി പദ്ധതി നടപ്പിലാക്കിയതിലൂടെ കൂടുതല്‍ സംരംഭകര്‍ക്ക് വായ്പ നല്‍കിയ നാല് ബാങ്കുകളെ ആദരിച്ചു.
കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെയാണ് ആദരിച്ചത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ അധ്യക്ഷനായി. എല്‍.ഡി.എം ഡി.എസ് ബിജുകുമാര്‍ പദ്ധതി അവലോകനം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ.എസ് ശിവകുമാര്‍, ആര്‍. ദിനേശ്, എസ്. കിരണ്‍, കയര്‍ ബോര്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, കെ.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് കെ. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം മുന്‍ ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, കെ.വി.ഐ.സി അസിസ്റ്റന്റ് ഡയറക്ടര്‍ സഞ്ജീവ്, എസ്. ഷിഹാബുദ്ദീന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.