കൊല്ലത്ത്  വെള്ളിയാഴ്ച  261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 275 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 257 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 40 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍കൊട്ടാരക്കര- ഒൻപത്, പുനലൂർ- എട്ട്, കരുനാഗപ്പള്ളി -ഏഴ്, പരവൂർ -മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചൽ-13, ആദിച്ചനല്ലൂർ- 10, ഇടമുളയ്ക്കൽ, തെന്മല എന്നിവിടങ്ങളിൽ എട്ട് വീതവും കരവാളൂർ, വെളിനല്ലൂർ പ്രദേശങ്ങളിൽ ഏഴ് വീതവും അലയമൺ, മൈലം, ശാസ്താംകോട്ട ഭാഗങ്ങളിൽ ആറ് വീതവും എഴുകോൺ, ഏരൂർ, കല്ലുവാതുക്കൽ, കുന്നത്തൂർ, ചിതറ എന്നിവിടങ്ങളിൽ അഞ്ച് വീതവും ഇട്ടിവ, കടയ്ക്കൽ, ചവറ, ചാത്തന്നൂർ, തലവൂർ, തഴവ, പൂതക്കുളം പൂയപ്പള്ളി, പെരിനാട്, വെട്ടിക്കവല പ്രദേശങ്ങളിൽ നാല് വീതവും ഇളമ്പള്ളൂർ, ഉമ്മന്നൂർ, കുണ്ടറ, നെടുമ്പന, പത്തനാപുരം, മൈനാഗപ്പള്ളി ഭാഗങ്ങളിൽ പ്രദേശങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.