കൊല്ലം ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ. എസ്. ആര്‍. ടി. സി ഗ്യാരേജിന്റെ മതിലില്‍ ചുവര്‍ ചിത്രരചന സംഘടിപ്പിച്ചു. വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എ.ഡി.എം എന്‍. സാജിത ബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ പി. ബിജി., ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജി.പ്രസന്ന കുമാരി, ഐ. സി. ഡി. എസ്. പ്രോഗ്രാം ഓഫീസര്‍ ടിജു റേയ്ച്ചല്‍ തോമസ്, വനിതാ സംരക്ഷണ ഓഫീസര്‍ ശ്രീലത ആര്‍. എസ്സ്, വനിതാക്ഷേമ ഓഫീസര്‍ പി.അനന്തകൃഷ്ണന്‍, മഹിളാ ശക്തികേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ അനില എസ്സ്. പി, ശ്രീക്കുട്ടി. സി. എ എന്നിവര്‍ പങ്കെടുത്തു. ചിത്രകാരന്‍ ഷിയാസ് ഖാന്‍ നേതൃത്വം നല്‍കി.