കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നെടുവത്തൂർ സുന്ദരേശൻ ചുമതലയേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് നെടുവത്തൂർ സുന്ദരേശൻ കാഡ്‌കോ ചെയർമാൻ ആകുന്നത്. കാഡ്‌കോ ഓഫീസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ അജിത് കുമാർ, മുൻ ബോർഡംഗങ്ങളായ കെ ശിവശങ്കരൻ, ആർ ശിവദാസൻ, ശ്രീകണ്‌ഠേശൻ, എൻ കൃഷ്ണൻകുട്ടി, കോവളം ബാബു, അനൂപ് വി എസ്, രാജൻ പി തൊടിയൂർ തുടങ്ങിയവർ സംസാരിച്ചു.
