മലപ്പുറം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ല ഒളിമ്പിക് ഗെയിംസിനോടനുബന്ധിച്ച് ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ് 2022 ജനുവരി എട്ട്, ഒമ്പത് തിയ്യതികളില്‍ മഞ്ചേരി കോസ്‌മോ പൊളീറ്റന്‍ ക്ലബില്‍ നടത്തും. ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്, സ്ഥാപനങ്ങളിലുള്ള കളിക്കാര്‍ക്ക് പങ്കെടുക്കാം. 2021 ഡിസംബര്‍ 25 നകം എന്‍ട്രി നല്‍കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 9447607597, 9495914841.