മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്കിലെ ശ്രീ കാപ്പില്‍ കരിങ്കാളി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ഹിന്ദുമതധര്‍മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോഴിക്കോട് സിവില്‍സ്‌റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോറം മേല്‍ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ലഭിക്കുന്നതാണ്.
