സംസ്ഥാന സബ്ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് സെലക്ഷനില്‍ പങ്കെടുക്കുന്നതിനുള്ള മലപ്പുറം ജില്ലാ കബഡി ടീം തെരഞ്ഞെടുപ്പ് ഡിസംബര്‍ 15 ന് രാവിലെ 11 മണിക്ക് പൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടത്തുന്നതാണ്. കബഡി കായികതാരങ്ങള്‍ക്ക് 16 വയസില്‍ താഴെ പ്രായവും 55 കിലോ അല്ലെങ്കില്‍ അതിന് താഴെ ശരീരഭാരവുമുള്ളവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 9495243423, 9496841575,9497042919.