ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും വിവിധ പദ്ധതികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് കാർഷിക വായ്പ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസംബർ 16ന് മെഗാ ക്യാമ്പ് സംഘടിപ്പിക്കും. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകൾ സഹിതം കോട്ടയം, വൈക്കം, പാലാ മത്സ്യഭവൻ ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04822299151, 04812566823, 9400882267