അതിദാരിദ്യ നിർണയ പ്രക്രിയയിൽ കരൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ തെരുവിൽ കഴിയുന്നതായി കണ്ടെത്തിയ ആളുടെ വിവരങ്ങൾ ശേഖരിച്ചു. വർഷങ്ങളായി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി സന്ദർശിച്ചു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത സാഹചര്യത്തിലാണ് തെരുവിൽ കഴിയുന്ന തെന്നും പേര് മത്തായി എന്നാണെന്നും ഇയാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനോട് പറഞ്ഞു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സന്ദർശന സംഘത്തിലുണ്ടായ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു ബിജു. ഗ്രാമ പഞ്ചായത്തംഗം പ്രേമകൃഷ്ണസ്വാമി എന്നിവരും ഉദ്യോഗസ്ഥരും ചേർന്ന് ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തി. ഇതോടെ ളാലം ബ്ലോക്കിൽ അതിദരിദ്ര വിഭാഗത്തിലുള്ളതായി കണ്ടെത്തിയവരുടെ എന്യൂമറേഷൻ പൂർത്തിയായി