അടുത്ത മഴക്കാലത്തിനു മുൻപായി കളമശേരി മൂലേപ്പാടം കോളനിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി രണ്ട് കൽവെർട്ടുകൾ നിർമ്മിക്കും. അടുത്ത വർഷം ഏപ്രിലിനു മുൻപ് ഇത് പൂർത്തിയാക്കുമെന്ന് ദേശീയ പാത അതോറിറ്റി യോഗത്തിൽ അറിയിച്ചു. കൂടാതെ റെയിൽവേയും ഒരു കൽവെർട്ട് നിർമ്മിക്കും. ഇത് ജൂണിനു മുൻപ് പൂർത്തിയാക്കും. നഗരസഭാ പ്രദേശത്തെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. കൂടാതെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമുള്ള നടപടികൾ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കും

കളമശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, മുൻ എം.എൽഎ എ.എം. യൂസഫ്, ജില്ലാ കളക്ടർ ജാഫർ മാലിക്,
ജില്ലാ വികസന കമ്മീഷ്ണര്‍ ഷിബു അബ്ദുൾ മജീദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ. വൃന്ദാദേവി, കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.