പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ എച്ച്.എസ്.ടി ഹിന്ദി തസ്തിക നിയമനത്തിന് ഡിസംബര്‍ 15 ന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബി.എഡ് (ഹിന്ദി), കെ.ടെറ്റാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
