60 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 13) 68 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 5 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 63 പേർ,
എന്നിവർ ഉൾപ്പെടും.60 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2475 പരിശോധന നടത്തിയതിലാണ് 68 പേർക്ക് രോഗം സ്ഥിരീകരിച്ചത്.2.74 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 11 പേർ

പാലക്കാട് നഗരസഭ സ്വദേശികൾ 8 പേർ

ഷൊർണ്ണൂർ സ്വദേശികൾ 4 പേർ

അകത്തേത്തറ, മണ്ണൂർ, മാത്തൂർ സ്വദേശികൾ 3 പേർ വീതം

അമ്പലപ്പാറ, എരിമയൂർ, മലമ്പുഴ, നെന്മാറ, പരുതൂർ, പട്ടാമ്പി, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃത്താല, വാണിയംകുളം സ്വദേശികൾ 2 പേർ വീതം

ആലത്തൂർ, അയിലൂർ, ചിറ്റൂർ-തത്തമംഗലം, എലവഞ്ചേരി, കണ്ണാടി, കൊപ്പം, കോട്ടായി, കുത്തനൂർ, ലക്കിടി പേരൂർ, മരുതറോഡ്, മേലാർകോട്, പട്ടിത്തറ, പിരായിരി, പൂക്കോട്ടുകാവ്, പുതുപ്പരിയാരം, വടക്കഞ്ചേരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 422 ആയി.