കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി അഡ്വ. കെ. പ്രസാദ് ചുമതലയേറ്റു. കേരള സംസ്ഥാന കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുടെ ചെയർമാൻ, ആലപ്പുഴ ജില്ലാ ബാങ്ക് പ്രസിഡന്റ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.