കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഈവര്‍ഷം എസ്.എസ്.എല്‍.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി, പ്ളസ്ടു വിഭാഗങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വിതരണം ചെയ്തു. സ്വകാര്യ മേഖലയിലെ മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള സര്‍ക്കാരിന്‍റെ വാക്ഭട അവാര്‍ഡ് നേടിയ ഡോ. റോസ്മേരി വിത്സണ്‍, അഭിനയത്തിന് അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ച പ്രാര്‍ത്ഥന സന്ദീപ്, നടന്‍ അനൂപ് വിജയ് എന്നിവരെ മന്ത്രി പുരസ്ക്കാരം നല്‍കി ആദരിച്ചു. മാള കാര്‍മ്മല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ അഡ്വ. വി. ആര്‍ സുനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. കെ ആര്‍ ജൈത്രന്‍, പി ആര്‍. സുകുമാരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടെസ്സി ടൈറ്റസ്. ടി.എം. രാധാകൃഷ്ണന്‍, വി.എം. നദീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.